മന്ത്രിസഭായോഗ തീരുമാനങ്ങൾ
മുഖ്യമന്ത്രിയുടെ ഓഫീസ്
തീയതി: 05/03/2026
കേരള മന്ത്രിസഭായോഗത്തിൽ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട നിരവധി പ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു.
436 ഹെൽത്ത് ഇൻസ്പെക്ടർ തസ്തികകൾ
ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II താൽക്കാലിക തസ്തികകൾ നിലവിലില്ലാത്ത 436 ഗ്രാമപഞ്ചായത്തുകളിൽ പുതിയ താൽക്കാലിക തസ്തികകൾ സൃഷ്ടിക്കും. ഈ തസ്തികകളിലേക്ക് എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച് മുഖേന കരാർ അടിസ്ഥാനത്തിൽ നിയമനം നടത്താൻ ഗ്രാമപഞ്ചായത്തുകൾക്ക് അനുമതി നൽകി.
പി.എസ്.സി-യിൽ 35 പുതിയ തസ്തികകൾ
കേരള പബ്ലിക് സർവീസ് കമ്മീഷനിൽ 35 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
- ജോയിന്റ് സെക്രട്ടറി – 1
- അണ്ടർ സെക്രട്ടറി – 3
- സെക്ഷൻ ഓഫീസർ – 6
- അസിസ്റ്റന്റ് – 18
- സിസ്റ്റം മാനേജർ – 1
- നെറ്റ്‌വർക്ക് എഞ്ചിനീയർ – 1
- സിസ്റ്റം അനലിസ്റ്റ് – 1
- അസിസ്റ്റന്റ് ഹാർഡ്‌വെയർ എഞ്ചിനീയർ – 2
- സെക്യൂരിറ്റി ഗാർഡ് (ദിവസ വേതനം) – 2
ജില്ലാ ജുഡീഷ്യറി എസ്റ്റാബ്ലിഷ്മെന്റിൽ 52 തസ്തികകൾ
ജില്ലാ ജുഡീഷ്യറി എസ്റ്റാബ്ലിഷ്മെന്റിൽ 52 പുതിയ തസ്തികകൾ സൃഷ്ടിക്കും.
- ജൂനിയർ സൂപ്രണ്ട് – 18
- ബെഞ്ച് ക്ലർക്ക് – 8
- ജൂനിയർ സൂപ്രണ്ട് & ഹെഡ് ക്ലർക്ക് – 3
- ക്ലർക്ക് – 23
സ്പോർട്സ് ക്വോട്ട നിയമന നടപടികൾ പരിഷ്‌കരണം
സർക്കാർ സർവീസിലെ സ്പോർട്സ് ക്വോട്ട നിയമനത്തിനായി 2020–2024 കാലയളവിലെ 243 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കാൻ തീരുമാനിച്ചു.
പുതിയായി പരിഗണിക്കുന്ന മത്സരങ്ങൾ:
- കോമൺവെൽത്ത് ചാമ്പ്യൻഷിപ്പ്
- ഏഷ്യൻ ചാമ്പ്യൻഷിപ്പ്
- കുറഞ്ഞത് 8 രാജ്യങ്ങൾ പങ്കെടുക്കുന്ന അംഗീകൃത അന്താരാഷ്ട്ര മത്സരങ്ങൾ
- ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ്
കഴിഞ്ഞ 10 വർഷത്തിനിടെ 500 പേർക്ക് സ്പോർട്സ് ക്വോട്ട വഴി സർക്കാർ സർവീസിൽ നിയമനം ലഭിച്ചിട്ടുണ്ട്.
സമാശ്വാസ തൊഴിൽദാന പദ്ധതിയുടെ ആനുകൂല്യം
സംസ്ഥാന സർക്കാർ സർവീസിൽ സൂപ്പർ ന്യൂമററി തസ്തികയിൽ ജോലി ചെയ്യുന്നതിനിടെ മരിക്കുന്ന ജീവനക്കാരുടെ ആശ്രിതർക്കും സമാശ്വാസ തൊഴിൽദാന പദ്ധതിയുടെ ആനുകൂല്യം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
ശമ്പള പരിഷ്കരണം
- കേരള ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ജീവനക്കാർക്ക് പതിനൊന്നാം ശമ്പള പരിഷ്കരണം അനുവദിച്ചു.
- എൽ ബി എസ് സെന്ററിന് കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജുകളിലെ അധ്യാപകർക്ക് AICTE ഏഴാം ശമ്പള പരിഷ്കരണം നടപ്പാക്കാൻ അനുമതി നൽകി.
പ്രത്യേക നിയമനം
നഗരകാര്യ വകുപ്പിൽ നിന്ന് പി.എസ്.സി-ക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഉണ്ടായ കാലതാമസം കാരണം ജോലി ലഭിക്കാതെ പോയ ഭിന്നശേഷിക്കാരനായ പി.എസ്. സൈജുവിന് തദ്ദേശസ്വയംഭരണ വകുപ്പിൽ എൽ.ഡി ക്ലർക്ക് തസ്തികയിൽ എറണാകുളം ജില്ലയിൽ നിയമനം നൽകും.
വിരമിക്കൽ പ്രായം ഉയർത്തി
കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (KMML) ജീവനക്കാരുടെ വിരമിക്കൽ പ്രായം 58 വയസ്സിൽ നിന്ന് 60 വയസാക്കി ഉയർത്തി.
നിയമന കാലാവധി ദീർഘിപ്പിച്ചു
- കെ-സ്പേസ് CEO ജി. ലെവിൻ – കാലാവധി 1 വർഷം കൂടി.
- സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി ഒലീന – 01/06/2025 മുതൽ 1 വർഷം കൂടി.
- സമഗ്രശിക്ഷ കേരള സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. സുപ്രിയ എ. ആർ – 10/01/2026 മുതൽ 1 വർഷം കൂടി.
സ്റ്റാറ്റ്യൂട്ടിന് അംഗീകാരം
കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതന വിദ്യ സർവകലാശാലയുടെ സ്റ്റാറ്റ്യൂട്ടിന് അംഗീകാരം നൽകി.
കടമെടുപ്പ് പരിധി ഉയർത്തും
കേരള സ്റ്റേറ്റ് സിവിൽ സർവീസ് കോർപ്പറേഷന്റെ കടമെടുപ്പ് പരിധി ₹2500 കോടിയിൽ നിന്ന് ₹3500 കോടി രൂപയായി ഉയർത്താൻ അനുമതി നൽകി.
വനം വകുപ്പിന് വായ്പ
മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാനും വനപരിപാലനം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട പദ്ധതിക്ക് അംഗീകാരം നൽകി. ഇതിനായി ജർമ്മനിയിലെ KfW Development Bank മുഖേന വായ്പ സ്വീകരിക്കാൻ അനുമതി നൽകി.
വിദ്യാഭ്യാസ തസ്തികകൾ
റാന്നി ഇട്ടിച്ചുവട് ഹയർ സെക്കണ്ടറി സ്കൂളിൽ:
- ബയോസയൻസ് ബാച്ചിൽ 6 HSST ജൂനിയർ തസ്തികകൾ സൃഷ്ടിക്കും
- HSST ഇംഗ്ലീഷ് തസ്തിക അപ്ഗ്രേഡ് ചെയ്യും
യുനാനി മെഡിക്കൽ കോളേജിന് എയ്ഡഡ് പദവി
കേരളത്തിലെ ഏക യുനാനി മെഡിക്കൽ കോളേജായ മർക്കസ് യുനാനി മെഡിക്കൽ കോളേജിന് എയ്ഡഡ് പദവി നൽകും.
ടെണ്ടർ അംഗീകാരം
- ആവണിപ്പാറ പാലം (പത്തനംതിട്ട) – ₹2,19,29,523
- മുനമ്പം പാലം (കാസർഗോഡ്) – ₹22,11,00,000
- ചെങ്ങലം–തിരുവാർപ്പ് റോഡ് (കോട്ടയം) – ₹1,97,05,174

