കേരള സർവ്വീസ് റൂൾസ് - പെൻഷൻ നിയമങ്ങൾ
അദ്ധ്യായം I: പൊതുവായ കാര്യങ്ങൾ
- ചട്ടം 4: പെൻഷൻ അനുവദിക്കാത്ത സന്ദർഭങ്ങൾ.
- ചട്ടം 6: ശിക്ഷാനടപടികളുടെ ഭാഗമായ നിർബന്ധിത പെൻഷൻ.
- ചട്ടം 7: ഒരാൾക്ക് രണ്ട് പെൻഷൻ അനുവദിക്കുകയില്ല.
- ചട്ടം 8: സൈനിക സേവനം.
- NPS: 1.4.2013-നോ അതിനുശേഷമോ ജോലിയിൽ പ്രവേശിക്കുന്നവർക്കുള്ള ദേശീയ പെൻഷൻ പദ്ധതി (National Pension System).
അദ്ധ്യായം II: പെൻഷന് യോഗ്യമായ സേവനകാലം
(Qualifying Service - 9 മുതൽ 24 വരെ ചട്ടങ്ങൾ)
സേവനത്തിന്റെ ആരംഭവും നിബന്ധനകളും
ചട്ടം 9: 18 വയസ്സു പൂർത്തിയാകുന്നതുവരെയുള്ള സേവനം പെൻഷന് കണക്കാക്കില്ല. ആദ്യമായി ചുമതലയേൽക്കുന്ന ദിവസം മുതൽ സേവനം ആരംഭിക്കുന്നു.
ചട്ടം 10: നിയമന ഉത്തരവ്, കൃത്യമായ ജോലി ക്രമീകരണം, സർക്കാർ ശമ്പളം എന്നിവ പെൻഷൻ അർഹതയ്ക്ക് നിർബന്ധമാണ്.
കുറിപ്പ് (ചട്ടം 11): പ്രത്യേക സാഹചര്യങ്ങളിൽ സേവനകാലം കണക്കാക്കാൻ സർക്കാരിന് അധികാരമുണ്ട്. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് വരുന്നവരുടെ സേവനവും പരിഗണിക്കപ്പെടും.
വിവിധ വിഭാഗങ്ങളിലെ സേവനകാലം
- ചട്ടം 12: നിശ്ചിത കാലയളവിൽ മാത്രം പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ സേവനവും യോഗ്യമാണ്.
- ചട്ടം 13: വർക്ക് എസ്റ്റാബ്ലിഷ്മെന്റ് സേവനത്തിന്റെ 50% പെൻഷന് കണക്കാക്കും (1.4.1968-ന് ശേഷം മുഴുവൻ സേവനവും).
- ചട്ടം 14A - 14K: കണ്ടിജൻസി ജീവനക്കാർ, എയ്ഡഡ് സ്ഥാപനങ്ങൾ, താൽക്കാലിക മുൻസിഫ് മജിസ്‌ട്രേറ്റ് തുടങ്ങിയവരുടെ സേവനകാലം കണക്കാക്കുന്ന രീതി വിവരിക്കുന്നു.
- ചട്ടം 15 & 16: ചില വിഭാഗം അപ്രന്റിസ് സർവീസുകളും പ്രൊബേഷൻ കാലയളവും പെൻഷന് അർഹമാണ്.
സ്രോതസ്സും വിഹിതവും
ചട്ടം 18 - 20: തദ്ദേശഭരണ സ്ഥാപനങ്ങളിലെ (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, യൂണിവേഴ്സിറ്റികൾ) സേവനം നിബന്ധനകളോടെ പെൻഷന് പരിഗണിക്കും.
ചട്ടം 21: പ്രാദേശിക ഫണ്ടുകളിൽ നിന്നുള്ള പെൻഷൻ വിഹിതവും കുടിശ്ശിക പലിശയും സംബന്ധിച്ച വ്യവസ്ഥകൾ.
ഒഴിവാക്കപ്പെട്ടവ
- ചട്ടം 22: സർക്കാർ ട്രസ്റ്റിയായിട്ടുള്ള ഫണ്ടിൽ നിന്നുള്ള സേവനം.
- ചട്ടം 23: ഫീസ്, കമ്മീഷൻ എന്നിവ പ്രതിഫലമായി വാങ്ങുന്ന സേവനങ്ങൾ.
- ചട്ടം 24: വസ്തുനടപ്പവകാശം (Tenure of land) വഴിയുള്ള സേവനം.
പെൻഷൻ കാൽക്കുലേറ്റർ
നിങ്ങളുടെ പെൻഷൻ തുക എളുപ്പത്തിൽ കണക്കാക്കാൻ താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക.
Pension Calculation Online കേരള സർവ്വീസ് റൂൾസ് (KSR) - നിയമപരമായ ആവശ്യങ്ങൾക്കായി ഒറിജിനൽ ഗസറ്റ് പരിശോധിക്കുക.
