Kerala Gov Logo
കേരള സർക്കാർ ജീവനക്കാർ
Kerala Gov Logo
കേരള സർക്കാർ ജീവനക്കാർ
Homenews
news

സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത, ക്ഷാമബത്ത കുടിശ്ശിക അനുവദിച്ച് ഉത്തരവ്, മുൻകാല പ്രാബല്യത്തോടെ നൽകും

DA ARREARS ISSUED

2026, മാർച്ച് 7

തിരുവനന്തപുരം: മുൻകാല പ്രാബല്യത്തോടെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഡിഎ കുടിശ്ശിക അനുവദിച്ച് സർക്കാർ ഉത്തരവ്. സര്‍വീസ് പെന്‍ഷന്‍കാരുടെ ഡിആർ കുടിശ്ശികയും അനുവദിച്ചതായി ധനവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി. എട്ട് ഗഡുക്കളായാണ് കുടിശ്ശിക വിതരണം ചെയ്യുക. കുടിശ്ശിക ഘട്ടങ്ങളായി വിതരണം ചെയ്യുമെന്ന് ധനമന്ത്രി ഇക്കുറി ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ധനമന്ത്രിയുടെ കുറിപ്പ്: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി ലഭ്യമാക്കിയ ഡി.എയ്ക്ക് മുൻകാല പ്രാബല്യം നൽകി കുടിശ്ശികയും അനുവദിച്ച് ഉത്തരവായി. സര്‍വീസ് പെന്‍ഷന്‍കാരുടെ ഡി.ആര്‍ കുടിശ്ശികയും ലഭിക്കും. നേരത്തെ അനുവദിച്ച ഡി.എ, ഡി.ആർ ഗഡുക്കൾക്കെല്ലാം മുൻകാല പ്രാബല്യം നൽകി കൊണ്ടാണ് കുടിശിക അനുവദിച്ചത്. യു.ജി.സി, എ.ഐ.സി.ടി.ഇ, മെഡിക്കൽ എഡ്യുക്കേഷൻ സ്കീമിൽ ഉൾപ്പെട്ട അധ്യാപകർക്ക് ഉൾപ്പെടെ കുടിശിക ലഭിക്കും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കേണ്ട മുഴുവന്‍ ഡി.എയും ഡി.ആറും ഇതിനകം അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഇങ്ങനെ അനുവദിച്ച ഡി.എയുടെയും ഡി.ആറിന്റെയും കുടിശ്ശിക ഘട്ടം ഘട്ടമായി വിതരണം ചെയ്യുമെന്ന് ഇത്തവണ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ നിശ്ചയിച്ച കുടിശ്ശിക ഗഡുക്കളുടെ വിതരണത്തിനായുള്ള തുകയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 7 ശതമാനം ക്ഷാമബത്ത 2021 ഏപ്രില്‍ മാസത്തിലെ ശമ്പളത്തിനൊപ്പമാണ് വിതരണം ചെയ്തത്. തുടര്‍ന്ന് അഞ്ച് തവണയായി ഓരോ ഗഡു വീതം ക്ഷാമബത്ത അനുവദിച്ചിരുന്നു. തത്തുല്യമായി ക്ഷാമാശ്വാസവും ലഭ്യമാക്കി. കുടിശ്ശികയായിരുന്ന 13 ശതമാനം ക്ഷാമബത്തയും ക്ഷാമാശ്വാസവും ഈ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി അനുവദിച്ചു.